Connect with us

Kerala

ലോക്ക് ഡൗണ്‍: പ്രത്യേക മേഖലകള്‍ക്ക് ഇളവുകള്‍; കണ്ണട, മൊബൈല്‍, കമ്പ്യൂട്ടര്‍ കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി പ്രത്യേക മേഖലകള്‍ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കി. കണ്ണടകളുടെ വില്‍പനയും അറ്റകുറ്റപണികളും നടത്തുന്ന സ്ഥാപനങ്ങള്‍, ശ്രവണസഹായ ഉപകരണങ്ങള്‍ വില്പനയും അറ്റകുറ്റപണികളും ചെയ്യുന്ന കടകള്‍, കൃത്രിമ കാലുകളുടെ വില്പനയും അറ്റകുറ്റപ്പണികളും നടത്തുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് സ്റ്റൗ അറ്റകുറ്റപണികള്‍ ചെയ്യുന്ന കടകള്‍, മൊബൈല്‍ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍ എന്നിവയ്ക്ക ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ തീവ്രവ്യാപനമുള്ള മലപ്പുറം ജില്ലക്ക് ഇളവുകള്‍ ബാധകമല്ല.

ചകിരി ഉപയോഗിച്ചുള്ള കയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അനുമതിയുണ്ട്. സ്ത്രീകളുടെ സാനിട്ടറി സാമഗ്രികള്‍ വില്‍പന സ്ഥലങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്കും ഇളവുണ്ട്. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. ചെത്ത് കല്ല് വെട്ടാനും അനുമതിയുണ്ട്.

കല്ല് കൊണ്ട് പോകുന്ന വാഹനങ്ങളെ തടയുന്നത് ഒഴിവാക്കുകയും ചെയ്യും. വയനാട്, ഇടുക്കി ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിക്കാം.

---- facebook comment plugin here -----

Latest