Connect with us

National

രാജ്യത്തെ നിയമം ട്വിറ്റർ നിർദേശിക്കേണ്ട; രൂക്ഷ പ്രതികരണവുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ നിയമം എന്തായിരിക്കണമെന്ന് നിർദേശിക്കേണ്ടെന്ന് ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍. നിയമം അനുസരിക്കാന്‍ ട്വിറ്റർ തയ്യാറാകണം. വിഷയത്തില്‍ ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

നിയമനിര്‍മാണവും നയരൂപവത്കരണവും രാജ്യത്തിന്റെ സവിശേഷാധികാരമാണ്. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐ ടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Latest