Connect with us

Kerala

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ധാര്‍മിക സാമൂഹിക അംഗീകാരമില്ലെന്ന് കോടതി; ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | സ്ത്രീയും പുരുഷനും വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നത് ധാര്‍മികമായും സാമൂഹഹികമായും അംഗീകരിക്കാനാകില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഭീണഷിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഗുല്‍സകുമാരി(19), ഗുര്‍വിന്ദര്‍ സിങ്(22) എന്നിവരുടെ ഹരജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഗുല്‍വിന്ദര്‍ കുമാരിയുടെ വീട്ടില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയിലെത്തിയത്. ഇപ്പോള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടന്‍ വിവാഹിതരാകുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

വസ്തുതകള്‍ പരിഗണിക്കുകയാണെങ്കില്‍ വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാനുള്ള അനുവാദമാണ് ഇവര്‍ ചോദിക്കുന്നത്. ഇത് ധാര്‍മികമായും സാമൂഹികമായും അസ്വീകാര്യമാണ്. അതുകൊണ്ട് തന്നെ സുരക്ഷ നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് എച്ച് എസ് മദാന്‍ പറഞ്ഞു

Latest