Connect with us

Kerala

കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന വേണം; റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് പ്രതിഷേധിക്കും

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും റേഷന്‍ വ്യാപാരികള്‍ക്കും ആശ്രിതര്‍ക്കും കൊവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കണം. അവരുടെ ആശ്രിതര്‍ക്കും വാക്സിന്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

22 റേഷന്‍ കട ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന വ്യക്തമാക്കി. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു. തങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest