Connect with us

Kerala

ഫിറോസ് കുന്നംപറമ്പിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ

Published

|

Last Updated

മലപ്പുറം | തവനൂരിലെ യു ഡി എഫ് പ്രവര്‍ത്തകനും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പാണ് ഫിറോസ് നടത്തുന്നത്. ചികിത്സാ സഹായത്തിന്റെ പേരില്‍ വ്യക്തിപരമായ നേട്ടം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും ഡി വെ ഐഫ് ഐ ആരോപിക്കുന്നു.

സ്ത്രീകളെ അപമാനിക്കല്‍, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയത്. ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന് തെളിവാണ് അദ്ദേഹത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയതെന്നും ഡി വൈ എഫ് ഐ പറയുന്നു.

 

---- facebook comment plugin here -----

Latest