Connect with us

Kerala

കൊവിഡ് ഭീഷണി: ഭക്ഷ്യവസ്തുക്കളും മരുന്നുകളും വീടുകളിലെത്തിക്കാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. ഇതിന്റെ ഭാഗമായി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം നാളെ മുതല്‍ ആരംഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാനും തീരുമാനമുണ്ട്. കെഎസ്ആര്‍ടി സിയുമായി സഹകരിച്ച് മൊബൈല്‍ ഡെലിവറി വിപുലമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും എംഡി ഡോ. സനില്‍ കുമാറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേനവങ്ങള്‍ക്ക് മത്രമായിരിക്കും അനുമതി. വരുന്ന രണ്ടാഴ്ച കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക

Latest