സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീമന്‍ ഉടുമ്പ്

Posted on: April 7, 2021 8:09 pm | Last updated: April 7, 2021 at 8:09 pm

ബാങ്കോക്ക് | തായ്‌ലാന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീമന്‍ ഉടുമ്പ്. സൂപ്പര്‍മാര്‍ക്കറ്റിലെ ഉത്പന്നങ്ങള്‍ തട്ടിമറിച്ചും ഷെല്‍ഫിന് മുകളില്‍ കയറി നിലപ്പുറപ്പിച്ചതുമെല്ലാം വീഡിയോ രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. സെവന്‍ഇലവന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.

ഭീമന്‍ ഉടുമ്പിനെ കണ്ട് ഉപഭോക്താക്കള്‍ പരിഭ്രാന്തരായെങ്കിലും ജനങ്ങളെ കണ്ട് പേടിച്ചത് ഉടുമ്പായിരുന്നു. വെപ്രാളപ്പെട്ട് ഷെല്‍ഫുകളിലോരോന്നിലും കയറി ഉത്പന്നങ്ങള്‍ തട്ടിമറിക്കുന്നുണ്ട് ഉടുമ്പ്. ഒടുവില്‍ ഉയരമുള്ള ഷെല്‍ഫിന്റെ മുകളില്‍ നിലയുറപ്പിക്കുകയായിരുന്നു.

ഉപഭോക്താക്കള്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വൈറലായി. ഗോഡ്‌സില്ല സത്യമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. തായ്‌ലാന്‍ഡിലെ പല ഭാഗങ്ങളിലും കണ്ടുവരുന്ന ഏഷ്യന്‍ ഉടുമ്പാണിത്. ചീഞ്ഞ ശവ ശരീരങ്ങളാണ് ഇഷ്ട ഭക്ഷണം. തായ്‌ലാന്‍ഡുകാര്‍ ചീത്ത പറയാന്‍ ഇതിന്റെ പേര് ഉപയോഗിക്കാറുണ്ട്.

ALSO READ  ഉയരം വെക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ഒരു യുവാവ്