താജുശ്ശരീഅ അനുസ്മരണ പ്രാര്‍ഥനാ സംഗമം തിങ്കളാഴ്ച

Posted on: April 4, 2021 7:33 pm | Last updated: April 4, 2021 at 7:35 pm

കുമ്പള | സമസ്ത ഉപാദ്ധ്യക്ഷനും സംയുക്ത ഖാസിയുമായിരുന്ന താജുശ്ശരീഅ ഷിറിയ അലികുഞ്ഞി മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം ഏപ്രില്‍ 5 ന് ഷിറിയ ലത്വീഫിയ കോമ്പൗണ്ടില്‍ നടക്കും. രാവിലെ 10മണിക്ക് നടക്കുന്ന സംഗമം മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.

സമസ്ത കേന്ദ്ര മുശാവറാ അംഗവും മജ്‌ലിസ് ഖിദ്മത്തുല്‍ ഉലമാ പ്രസിഡന്റുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ഗ്രാന്‍ഡ് മുഫ്ത്തി കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

ALSO READ  വിജ്ഞാന സമ്പാദനം ജീവിത നിഷ്ഠയാക്കിയ പണ്ഡിതൻ