National
കൊവിഡ് കാലത്തെ ആദ്യ വിദേശ സന്ദര്‍ശനത്തിന് മോദി; 'ബംഗ്ലാദേശിലേക്ക് പോകുന്നതില്‍ സന്തോഷം'

ന്യൂഡല്‍ഹി | കൊവിഡ്- 19 കാലത്തെ ആദ്യ വിദേശ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലേക്ക് പുറപ്പെടും. മാര്‍ച്ച് 26, 27 തീയതികളിലാണ് അദ്ദേഹത്തിന്റെ ബംഗ്ലാദേശ് പര്യടനം. അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പോകുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി മോദി ചര്‍ച്ച നടത്തും. ഷെയ്ഖ് ഹസീനയുടെ ക്ഷണപ്രകാരമാണ് മോദി സന്ദര്‍ശനം നടത്തുന്നത്. വെള്ളിയാഴ്ച ബംഗ്ലാദേശ് ദേശീയ ദിനാഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
കൊവിഡ് കാരണം ഒരു വര്‍ഷത്തിലേറെയായി മോദി വിദേശ പര്യടനം നടത്തിയിട്ട്. അതേസമയം, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിംഗ് സമയത്താണ് മോദിയുടെ ബംഗ്ലാദേശ് പര്യടനമെന്നത് ശ്രദ്ധേയമാണ്.
---- facebook comment plugin here -----