Kerala
ടി സിദ്ദീഖിനെതിരെ കല്‍പ്പറ്റയില്‍ വ്യാപക പോസ്റ്ററുകള്‍

കല്‍പ്പറ്റ | ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വയനാടിനെ കല്‍പ്പറ്റയില്‍ സീറ്റ് ഉറപ്പിച്ച കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിനെതിരെ മണ്ഡലത്തില്‍ വ്യാപക പോസ്റ്ററുകള്‍. വയനാട് ജില്ലയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന് വ്യക്തമാക്കിയാണ് നഗരങ്ങളിലെ പല ഭാഗത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും ജില്ലയില്‍ യോഗ്യരായ നിരവധി സ്ഥാനാര്‍ഥികള്‍ ഉണ്ടെന്നും സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ ഒട്ടിച്ച പോസ്റ്ററുകളില്‍ പറയുന്നു. സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നാരംഭിക്കാനിരിക്കെയാണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
വയനാട്ടില്‍ സംവരണമല്ലാത്ത ഏക സീറ്റാണ് കല്‍പ്പറ്റാണ്. ഇവിടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ ജില്ലയിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ചരുടുവലി നടത്തിയിരുന്നു. ലീഗും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് സിദ്ദീഖിന് സീറ്റ് ലഭിക്കുകയായിരുന്നു.