Kerala
സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി; മുതിര്‍ന്ന ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു

മലപ്പുറം | മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തരായ ലീഗ് നേതാക്കള്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു. ഇടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടി പിന്നീറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗ് നേതാക്കള്‍ക്കിടയിലുള്ള അതൃപ്തി മറനീക്കുന്നതായാണ് വിവരം. സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് മുതിര്‍ന്ന നേതാക്കള്‍ സമാന്തര യോഗം വിളിച്ചത്. സംഭവം വാര്‍ത്തയായതോടെ കുഞ്ഞാലിക്കുട്ടി അതിവേഗം ലീഗ ഓഫീസിലേക്ക് എത്തി.
അതേസമയം, ആരോപണങ്ങൾ ലീഗ് നേതാക്കൾ നിഷേധിച്ചു. ആശയകുഴപ്പമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തങ്ങൾ മറ്റൊരു കാര്യത്തിനായി ഓഫീസിൽ കയറിയതാണെന്നും സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.