Connect with us

Eranakulam

ആലുവയിൽ സി പി എം സ്ഥാനാർഥി കോൺഗ്രസ് നേതാവിന്റെ മരുമകൾ

Published

|

Last Updated

കൊച്ചി | യു ഡി എഫ് കുത്തകയാക്കി വെച്ച ആലുവ പിടിക്കാൻ പുതിയ തന്ത്രവുമായി എൽ ഡി എഫ്. കോൺഗ്രസ് നേതാവിന്റെ മരുമകളെ ഇറക്കി ആലുവ പിടിച്ചെടുക്കാനാണ് ഇത്തവണ സി പി എമ്മിന്റെ ശ്രമം. കാൽ നൂറ്റാണ്ടിലേറെ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ മുഹമ്മദാലിയുടെ മരുമകളായ ഷെൽന നിഷാദിനെയാണ് സി പി എം മത്സര രംഗത്തിറക്കിയിട്ടുള്ളത്.

ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് സി പി എം നേതൃത്വത്തിന്റെ വിലയിരുത്തൽ. ഷെൽനയുടെ സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടിയിലെ പ്രാദേശിക ഘടകത്തിൽ നിന്ന് എതിർപ്പ് ഉയർന്നെങ്കിലും ഷെൽന മത്സരിക്കുന്നതിലൂടെ നിഷ്പക്ഷ വോട്ടുകളെ പാർട്ടിയിലേക്ക് ആകർഷിപ്പിക്കാനാകുമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. ആർക്കിടെക്ചർ ബിരുദധാരിയായ ഷെൽനക്കും ആത്മവിശ്വാസം ഏറെയാണ്. ഇന്നലെ ഔദ്യോഗികമായി സ്ഥനാർഥിപ്രഖ്യാപനം നടന്നതോടെ ഇവർ പ്രചാരണ രംഗത്ത് സജീവമായി. 1980ലാണ് ഷെൽനയുടെ ഭർതൃപിതാവ് കെ മുഹമ്മദാലി മത്സര രംഗത്തേക്ക് വരുന്നത്.

1982 മുതൽ നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് പിന്തുണയിലായിരുന്നു മത്സരം. പിന്നീട് അഞ്ച് തവണ കൂടി ആലുവയെ ഇദ്ദേഹം പ്രതിനിധീകരിച്ചു. അതേസമയം. ആലുവയിൽ യു ഡി എഫ് സ്ഥാനാർഥിയായി ഇത്തവണയും സിറ്റിംഗ് എം എൽ എ അൻവർ സാദത്ത് തന്നെയാണ് മത്സരിക്കുക.

Latest