Kerala
'ശുദ്ധ ഭോഷ്‌കത്തരം'; സ്ഥാനാര്‍ഥിത്വ വാര്‍ത്തകള്‍ക്കെതിരെ എ കെ ബാലന്‍

പാലക്കാട് | തന്റെ ഭാര്യയുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥിത്വ വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി എ കെ ബാലന്‍. സി പി എമ്മിന്റെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പത്താം തീയതി മാത്രമേ പ്രഖ്യാപനം നടത്തുകയുള്ളൂവെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. അതിന് മുന്നോടിയായുള്ള പ്രചാരണങ്ങള്‍ ശുദ്ധ ഭോഷ്‌കത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥികളെ ചര്‍ച്ചയിലൂടെ തീരുമാനിക്കുകയെന്ന ജനാധിപത്യ പ്രക്രിയയാണ് പാര്‍ട്ടി നടത്തുന്നത്. അന്തിമ പട്ടിക പി ബിയുടെ അംഗീകാരത്തോടെ പത്താം തീയതി പ്രഖ്യാപിക്കും. ഇതുവരെ ആരെയും അന്തിമമായി തീരുമാനിച്ചിട്ടില്ല.
യു ഡി എഫ് ഞെട്ടുന്ന സ്ഥാനാര്‍ഥികളെയാകും ഇടതുമുന്നണി പത്താം തീയതി പ്രഖ്യാപിക്കുക. ജനകീയരായ സ്ഥാനാര്‍ഥികളെയാകും പ്രഖ്യാപിക്കുകയെന്നും എ കെ ബാലന്‍ പറഞ്ഞു. പാലക്കാട് തരൂരില്‍ ബാലന്റെ ഭാര്യ ഡോ.ജമീല സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനെതിരെ പോസ്റ്റര്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.