Connect with us

Malappuram

പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനോ സിദ്ദീഖോ മതിയെന്ന് പ്രവര്‍ത്തകര്‍

Published

|

Last Updated

പൊന്നാനി | പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സീറ്റുണ്ടാകില്ലെന്ന സൂചനകൾ ശക്തമായതോടെ ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശ്രീരാമകൃഷ്ണനോ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ  ടി എം സിദ്ദീഖോ വേണമെന്നാണ് ഇടതുപക്ഷ പ്രവർത്തകരുടെ ആവശ്യം. സി ഐ ടി യു അഖിലേന്ത്യേ നേതാവ്  പി നന്ദകുമാർ, പി എസ് സി ചെയര്‍മാന്‍ അഡ്വ. സെക്കീർ എന്നിവരുടെ പേരുകൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് പോസ്റ്റർ പ്രതിഷേധം.

സോഷ്യല്‍ മീഡിയകളില്‍ ടി എം സിദ്ദീഖിന് വേണ്ടി മുറവിളികള്‍ ഉയരുന്നുണ്ട്. ഇവര്‍ രണ്ടാളുമല്ലാത്ത സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ പ്രയാസമാണന്നാണ് പാര്‍ട്ടി അനുഭാവികള്‍ പലരും പറയുന്നത്.

ശ്രീരാമകൃഷ്ണനോ ടി എം സിദ്ദീഖോ അല്ലാത്ത മറ്റാരും വന്നാലും യു ഡി എഫ്  ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ ഇടതുപക്ഷം കനത്ത വിലനല്‍കേണ്ടിവരുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.