Connect with us

Gulf

വട്ടം കറക്കൽ വിമാനക്കമ്പനികളുടെ വകയും; സ്‌ക്രീൻഷോട്ട് പോര, പ്രിന്റ് ഔട്ട് തന്നെ വേണം

Published

|

Last Updated

ദുബൈ | എല്ലാ നടപടിക്രമങ്ങളും പാലിച്ചു ഇന്ത്യയിലേക്ക് യാത്രതിരിക്കുന്ന ആളുകളെ ചില വിമാനക്കന്പനികൾ വിമാനത്താവളത്തിൽ വട്ടം കറക്കുന്നതായി പരാതി. എയർ സുവിധയിൽ രജിസ്റ്റർ ചെയ്തതിന്റെ മുഴുവൻ രേഖകളും കാണിക്കണമെന്നാണ് പുതിയ ആവശ്യം. രജിസ്റ്റർ ചെയ്തതിന്റെ മൊബൈൽ സ്‌ക്രീൻഷോട്ട് കാണിച്ചാലും എയർലൈന്‍ ജീവനക്കാർക്ക് തൃപ്തിയാകുന്നില്ല. മുഴുവൻ വിശദാംശങ്ങളും അടങ്ങിയ പ്രിന്റ് ഔട്ട് വേണമത്രെ.

അല്ലെങ്കിൽ തന്നെ 72 മണിക്കൂറിനിടയിൽ രണ്ട് കൊവിഡ് പരിശോധന അടിച്ചേൽപിച്ചതിന്റെ രോഷത്തിലാണ് യാത്രക്കാർ. ഇതിനിടയിലാണ് എയർലൈനറുകളുടെ അനാവശ്യ നിബന്ധനകൾ. ഇത് നേരത്തെ കേന്ദ്ര ഭരണകൂടം പ്രഖ്യാപിച്ച ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.  എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പലപ്പോഴും സാങ്കേതിക തടസം നേരിടുന്നതായി കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ ആകാശ് ചതുര്‍വേദി കുറ്റപ്പെടുത്തി.

പ്രീ-ബോർഡിംഗ് നടപടിക്രമങ്ങൾ
യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ അന്തർദേശീയ യാത്രക്കാരും ന്യൂഡൽഹി എയർപോർട്ടിന്റെ വെബ്സൈറ്റിലെ എയർ സുവിധ വിഭാഗത്തിൽ സ്വയം പ്രഖ്യാപന ഫോം (എസ് ഡി എഫ്) സമർപിക്കണം. 14 ദിവസത്തെ വിദേശ യാത്രാ ചരിത്രം രേഖപ്പെടുത്തുകയും നെഗറ്റീവ് ആർ ടി-പി സി ആർ പരിശോധന റിപ്പോർട്ട് അപ്്ലോഡ് ചെയ്യുകയും വേണം. ഓരോ യാത്രക്കാരനും റിപ്പോർട്ടിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് തെറ്റായ പ്രഖ്യാപനം സമർപിച്ചാൽ ക്രിമിനൽ പ്രോസിക്യൂഷന് ബാധ്യസ്ഥരായിരിക്കും.

ക്വാറന്റൈൻ / സ്വയം നിരീക്ഷണത്തിന് വിധേയമാകാനുള്ള സർക്കാർ അതോറിറ്റിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് അവർ ബന്ധപ്പെട്ട വിമാനക്കമ്പനികൾ വഴി പോർട്ടലിലോ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലോ ഉറപ്പ് നൽകണം.

ഫോം പൂരിപ്പിക്കേണ്ട വിധം
പേര്, വിലാസം തുടങ്ങി വിവരങ്ങൾ നൽകുന്നതിന് പുറമെ, എത്തിച്ചേരാനുള്ള വിമാനത്താവളത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കിൽ ഇന്ത്യയിലെ അവസാന ലക്ഷ്യസ്ഥാനത്ത് എത്താൻ കൂടുതൽ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരാമർശിക്കുക.മൊബൈൽ സ്‌ക്രീൻ ഷോട്ട് വിമാനത്താവളത്തിലെ ഉ
ദ്യോഗസ്ഥർക്ക് പ്രദർശിപ്പിക്കേണ്ടതുണ്ട്.

ബോർഡിംഗ് നടപടിക്രമങ്ങൾ
എയർ സുവിധ പോർട്ടലിൽ നെഗറ്റീവ് ആർ ടി- പി സി ആർ പരിശോധന റിപ്പോർട്ട് അപ്്ലോഡ് ചെയ്ത യാത്രക്കാർക്ക് മാത്രമേ ബോർഡിംഗ് അനുവദിക്കൂ. മാത്രമല്ല, തെർമൽ സ്‌ക്രീനിംഗിന് ശേഷം ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനം കയറാൻ അനുവദിക്കൂ. പൂരിപ്പിച്ച സ്വയം പ്രഖ്യാപന ഫോം നാട്ടിലും എയർപോർട്ട് ഹെൽത് സ്റ്റാഫിന് കാണിക്കും. സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഉടൻ തന്നെമാറ്റി നിർത്തുകയും ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ച് മെഡിക്കൽ സൗകര്യത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

പരിശോധനാ റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ പോലും 14 ദിവസത്തേക്ക് സ്വയം നിരീക്ഷിക്കാൻ നിർദേശിക്കും. ചില സംസ്ഥാനങ്ങൾ ഏഴ് ദിവസം ക്വാറന്റൈൻ നിർദേശിക്കും. പോസിറ്റീവാണെങ്കിൽ അവർ സാധാരണ ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സക്ക് വിധേയരാകണം. ടെലിഫോൺ നമ്പറും വിലാസവും സംബന്ധിച്ച് എയർ സുവിധയിൽ നൽകിയ എൻട്രി വീണ്ടും സ്ഥിരീകരിക്കും.

ആർ ടി-പി സി ആര്‍ നെഗറ്റീവ് ഫലമുള്ളവരില്‍ കുടുംബത്തിൽ മരണം സംഭവിച്ചതിനാൽ ഇന്ത്യയിലേക്ക് പോകുന്നവർക്ക് മാത്രമേ ഇളവുണ്ടാകുകയുള്ളൂ. അത്തരം ഇളവ് തേടാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, കയറുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും എയർ സുവിധയുടെ ഓൺലൈൻ പോർട്ടലിൽ അപേക്ഷിക്കണം. സർക്കാർ എടുക്കുന്ന തീരുമാനം അന്തിമമാകുമെന്ന് എസ് ഒ പി പറയുന്നു. ഇന്ത്യയില്‍ വിമാനത്താവളങ്ങളില്‍ നടത്തുന്ന  പരിശോധനാഫലം വൈകുന്നതായും പരാതിയുണ്ട്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്