Connect with us

Ongoing News

ഐ എസ് എല്ലില്‍ ഗോളടി പൂരം; ഒറ്റ മത്സരത്തില്‍ പിറന്നത് 11 ഗോളുകള്‍, ആറാടി ഒഡീഷ

Published

|

Last Updated

ബാംബോലിം | ഐ എസ് എല്ലിലെ 108ാം മത്സരത്തില്‍ ഗോളടി മേളം. ഒഡീഷ എഫ് സിയും എസ് സി ഈസ്റ്റ് ബംഗാളും പോരടിച്ച മത്സരത്തില്‍ മൊത്തം 11 ഗോളുകളാണ് പിറന്നത്. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമുള്ള ഒഡീഷ അഞ്ചിനെതിരെ ആറ് ഗോളുകള്‍ നേടി.

24ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ അന്തോണി പില്‍കിംഗ്ടണ്‍ ആണ് ഗോളടിക്ക് തുടക്കമിട്ടത്. വാിഹംഗ്ബാം ലുവാംഗിന്റെ അസിസ്റ്റിലാണ് ഈ ഗോള്‍ പിറന്നത്. അധികം വൈകാതെ 33ാം മിനുട്ടില്‍ ഒഡീഷ സമനില പിടിച്ചു. എസ് ലാല്‍രെസുവാലയാണ് ഗോള്‍ നേടിയത്. നാല് മിനുട്ട് പിന്നിട്ടപ്പോള്‍ ദൗര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ ഒഡീഷക്ക് സെല്‍ഫ് ഗോള്‍ വഴങ്ങേണ്ടി വന്നു. ഗോള്‍ കീപ്പര്‍ രവി കുമാര്‍ ആണ് സെല്‍ഫ് ഗോളിന് ഇരയായത്. 45ാം മിനുട്ടില്‍ അന്തോണി പില്‍കിംഗ്ടണ് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

രണ്ടാം പകുതിയിലാണ് ബാക്കി ഗോളുകള്‍ പിറന്നത്. 49ാം മിനുട്ടില്‍ ഒഡീഷയുടെ പോള്‍ റാംഫാംഗ്‌സുആവ രണ്ടാം പകുതിയിലെ ആദ്യ ഗോള്‍ നേടി വീണ്ടും സമനില പിടിച്ചു. രണ്ട് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഒഡീഷയുടെ ജെറി മവിമിംഗ്താംഗ അടുത്ത ഗോള്‍ നേടി. എന്നാല്‍ 60ാം മിനുട്ടില്‍ ബംഗാളിന്റെ ആരോണ്‍ ജോഷ്യ ഹോളോവേ ഗോള്‍ അടിച്ചു.

66ാം മിനുട്ടില്‍ പോള്‍ റാംഫാംഗ്‌സുആവ ഒഡീഷയുടെ അടുത്ത ഗോള്‍ നേടി. തൊട്ടടുത്ത മിനുട്ടില്‍ ജെറി മാവിമിംഗ്്താംഗ ഒഡീഷക്ക് വേണ്ടി വീണ്ടും ഗോളടിച്ചു. 69ാം മിനുട്ടില്‍ ഒഡീഷയുടെ ഡീഗോ മൗറിഷ്യോ ഗോളടിച്ചു. ഇതോടെ തൊട്ടടുത്ത മിനുട്ടുകളില്‍ ഹാട്രിക് ഗോള്‍ നേടുകയായിരുന്നു ഒഡീഷ.

74ാം മിനുട്ടില്‍ ബംഗാള്‍ തിരിച്ചടിച്ചു. ജെജെ ലല്‍പെഖ്‌ലുവ ആണ് ബംഗാളിന്റെ ഗോള്‍ നേടിയത്. ഇതോടെ മത്സരത്തില്‍ പത്ത് ഗോളുകള്‍ പിറന്നു. നിശ്ചിത സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആറ് മിനുട്ട് അധികം നല്‍കിയിരുന്നു. അധിക സമയത്താണ് ബംഗാളിന്റെ ആരോണ്‍ ജോഷ്വ ഹോളോവേ ടീമിന്റെ അഞ്ചാം ഗോള്‍ നേടിയത്

Latest