Connect with us

Saudi Arabia

ഫൈനല്‍ എക്സിറ്റ് വിസയിലെ വിദേശികള്‍ക്ക് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല

Published

|

Last Updated

റിയാദ്  |   നാട്ടില്‍ പോകുന്നതിനായി ഫൈനല്‍ എക്സിറ്റ് വിസ നേടിയ വിദേശികള്‍ക്ക് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. തൊഴില്‍ ഉടമകളില്‍ നിന്നും ഒളിച്ചോടി തൊഴിലുടമകള്‍ ഹുറൂബാക്കിയവര്‍ക്കും, ഇഖാമ കാലാവധി അവസാനിച്ച വിദേശികള്‍ക്കും “തവക്കല്‍നാ” ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് “തവക്കല്‍നാ” ആപ്പ് അഡ്മിനിസ്ട്രേഷന്‍ വെളിപ്പെടുത്തി.

സാധാരണ നിലയില്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചാല്‍ രണ്ടുമാസം നില്‍ക്കാനുള്ള സാവകാശം ഉണ്ട് .അത്തരം ആളുകള്‍ക്ക് ആപ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. സൗദിയില്‍ സര്‍ക്കാര്‍ ഓഫീസുകളിലും വ്യാപര സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിതനാണോ അല്ലയോ എന്നു വ്യക്തമാക്കുന്ന സ്റ്റാറ്റസാണ് ആപ്പില്‍ പരിശോധിക്കുക. മാത്രമല്ല നമ്മുടെ മറ്റു എല്ലാവിവരങ്ങളും ആരോഗ്യ സംബന്ധമായ വാഹന സംബന്ധമായ പിഴകള്‍ , മറ്റു പബ്ലിക് വിവരങ്ങളും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിസിറ്റേഴ്സ് ഐഡന്റിറ്റി കൈവശമുള്ളവര്‍ക്ക് “തവക്കല്‍നാ” ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ രാജ്യത്തിനകത്തുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇവര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാസ്പോര്‍ട്ട് നമ്പറും ജനന തീയതിയും മൊബൈല്‍ ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കുകയും തങ്ങളുടെ രാജ്യം നിര്‍ണയിക്കുകയും വേണം. വിസിറ്റേഴ്സ് ഐഡന്റിറ്റിയുള്ളവര്‍ക്ക് തങ്ങളുടെ ഓരോ ആശ്രിതരെയും പാസ്പോര്‍ട്ട് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഓരോ ആശ്രിതന്റെയും ആരോഗ്യനില വിസിറ്റേഴ്സ് ഐഡന്റിറ്റിയുള്ളവരുടെ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെടും. “തവക്കല്‍നാ” ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പവരുത്തല്‍ നിര്‍ബന്ധമാണ്.ഇന്റര്‍നെറ്റ് കണക്ഷന്‍ ആവിശ്യമില്ല നേരിട്ട് വര്‍ക്ക് ചെയ്യും

“ജവാസാത്ത് ഡയടക്ടറേറ്റിനെ സമീപിക്കുക” എന്ന എന്ന സന്ദേശം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍ “തവക്കല്‍നാ” ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിദേശികള്‍ക്ക സാധിക്കില്ല.ഇത്തരം സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ജവാസത്തിനെ സമീപിക്കുകയാണ് വേണ്ടതെന്നും തവല്‍ക്കാനാ ആപ്പ് അഡ്മിനിസ്‌ട്രേഷന്‍ വക്താക്കള്‍ പറഞ്ഞു.