ആംസ്റ്റര്‍ഡാം | നെതര്‍ലാന്‍ഡില്‍ പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ എന്‍ജിന്‍ ഭാഗം അടര്‍ന്നുവീണു. പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായതിനെ തുടര്‍ന്നാണ് എന്‍ജിന്റെ ഭാഗം തകര്‍ന്നുവീണത്. ലോംഗ്‌ടെയില്‍ ഏവിയേഷന്റെ ബോയിംഗ് 747- 700 ചരക്കു വിമാനത്തിനാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ചയായിരുന്നു അപകടം. എന്‍ജിനില്‍ നിന്നുള്ള ചെറിയ ലോഹ ഭാഗങ്ങളാണ് ഡച്ച് നഗരമായ മീര്‍സ്സെനില്‍ വെച്ച് അടര്‍ന്നുവീണത്. എന്‍ജിന്‍ ഭാഗം വീണ് ഒരു സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്.
ബെര്‍മുഡയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം മാസ്ട്രിക്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കുകയായിരുന്നു. ശനിയാഴ്ച ഡെന്‍വറില്‍ അപകടത്തില്‍ പെട്ട യുനൈറ്റഡ് എയര്‍ലൈന്‍സ് ബോയിംഗ് 777ന്റെ ചെറു പതിപ്പാണ് നെതര്‍ലാന്‍ഡില്‍ അപകടത്തില്‍ പെട്ടത്. അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.