Connect with us

Gulf

നാട്ടിലേക്കുള്ള യാത്രക്ക് ചെലവ് ഇരട്ടിയായി

Published

|

Last Updated

ദുബൈ | ഇന്ത്യയിലേക്ക് വിദേശത്തു നിന്ന് വിശേഷിച്ച് ഗള്‍ഫില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ ഭാരിച്ച ചെലവുള്ളതാക്കുന്നുവെന്ന് ആക്ഷേപം. യാത്രക്കൊരുങ്ങുമ്പോള്‍ കൊവിഡ് പരിശോധന നടത്താന്‍ യു എ ഇയില്‍ 150 ദിര്‍ഹം വേണം. ഒമാനില്‍ ഇതിന്റെ രണ്ടിരട്ടിയാകും. ദുബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നിലവിലെ വിമാന ടിക്കറ്റ് നിരക്ക് ശരാശരി 650 ദിര്‍ഹം. നാട്ടിലെത്തിയ ഉടന്‍ വീണ്ടും കൊവിഡ് പരിശോധന നടത്തണം. അതിന് 2,200 രൂപ വരും. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലെങ്കില്‍ ഹോട്ടല്‍ മുറിയെടുക്കേണ്ടിവരും. അതും വലിയ ചെലവുള്ളതാണ്.

തിരിച്ച് വരുമ്പോഴും കൊവിഡ് പരിശോധന വേണം. കനത്ത ടിക്കറ്റ് നിരക്കാണ് കേരള-ഗള്‍ഫ് പാതയില്‍. എല്ലാം കൂടി കുറഞ്ഞത് അര ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടെ, സഊദി, കുവൈത്ത് എന്നിവിടങ്ങളില്‍ പോകാന്‍ യു എ ഇയിലെത്തിയവര്‍ മടക്ക ടിക്കറ്റിന് പ്രയാസപ്പെടുന്ന സ്ഥിതിയുമുണ്ട്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ സഹായിക്കുമെന്ന അറിയിപ്പിലാണ് ആശ്വാസം. എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ കാത്തിരിക്കുകയാണ് ഏറെ പേരും.

Latest