National
ഇന്ത്യ-ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ലഡാക്ക് | ഇന്ത്യ-ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. പാഗോംഗ് തീരത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ പിന്‍മാറിയ സാഹചര്യത്തിലാണ് ചര്‍ച്ച .ദെസ് പാംഗ്, ഗോഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളില്‍ നിന്നുള്ള പിന്‍മാറ്റമാണ് ചര്‍ച്ചാ വിഷയം.രാവിലെ പത്തിന് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുക.
അതേസമയം, ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു . ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി ചൈന സമ്മതിച്ചതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
---- facebook comment plugin here -----