Connect with us

National

ഒടുവില്‍ സമ്മതിച്ചു; ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുമായി 2020 ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന. ചെന്‍ ഹോങ്ജുന്‍, ചെന്‍ സിയാങ്റോംഗ്, സിയാവോ സിയുവാന്‍, വാങ് ഷുവോറാന്‍ എന്നീ നാല് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഇവര്‍ക്ക് മരണാനന്തര പുരസ്‌കാരവും ചൈന പ്രഖ്യാപിച്ചു.
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ ഒരു ചൈനീസ് കേണലിന് സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ പുരസ്‌കാരം നല്‍കും.

ചൈനയുടെ 43 സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ചൈന സ്ഥിരീകരിച്ചിരുന്നില്ല. ഏറ്റുമുട്ടലില്‍ കേണല്‍ ബി സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.

Latest