Connect with us

Ongoing News

ഐ പി എല്‍ താരലേലം; സച്ചിന്‍ ബേബി, അസ്ഹറുദ്ദീന്‍ ആര്‍ സി ബിയില്‍

Published

|

Last Updated

ചെന്നൈ | ഐ പി എല്‍ താരലേലത്തില്‍ കേരളത്തിന്റെ നായകന്‍ സച്ചിന്‍ ബേബിയെയും യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെയും സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിഷ്ണു വിനോദിനെ ഡല്‍ഹി കാപ്പിറ്റല്‍സ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ഇവരെ ടീമുകള്‍ സ്വന്തമാക്കിയത്. 2016ലാണ് സച്ചിന്‍ ബേബി ആദ്യം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തുന്നത്. 2017ലും ടീമില്‍ തുടര്‍ന്നു. 22018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തി. എന്നാല്‍, അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല.

മുഷ്താഖ് അലി ട്രോഫി ടി ട്വന്റിയില്‍ മുംബൈക്കെതിരെ നടത്തിയ കിടില്‍ ബാറ്റിംഗ് പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കിയത്. 37 പന്തില്‍ ശതകം നേടിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 11 സിക്‌സും ഒമ്പത് ഫോറും ഈ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടിരുന്നു.

Latest