Connect with us

Covid19

ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 23.63 ലക്ഷം ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ ദിവസം രണ്ടര ലക്ഷം കേസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതു. വാക്‌സിനേഷന്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആശങ്കയേറ്റുന്നു. ഇതിനകം വൈറസ് ബാധിച്ചവരുടെ എണ്ണം പത്ത് കോടി എഴുപത്തിയെട്ട് ലക്ഷം പിന്നിട്ടു.  മരണസംഖ്യ 23.63 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ടരക്കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും യുഎസിലാണ്. 4.82 ലക്ഷം പേരാണ് മരിച്ചത്.1.78 കോടി പേര്‍ സുഖം പ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,08,71,060 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രസീലില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് 96 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.34 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 8.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

 

Latest