ലോകത്തെ കൊവിഡ് കേസുകള്‍ 10.73 കോടി പിന്നിട്ടു

Posted on: February 10, 2021 6:40 am | Last updated: February 10, 2021 at 3:12 pm

ന്യൂയോര്‍ക്ക് |  വാക്‌സിനേഷന്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ നടക്കുന്നുണ്ടെങ്കിലും ലോകത്തെ കൊവിഡ് കേസുകള്‍ കൂടി വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3.70 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ലോകത്തെ ആകെ കേസുകള്‍ പത്ത് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 23.48 ലക്ഷമായി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 90,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.79 ലക്ഷം പേര്‍ ഇവിടെ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,08,58,300 കേസും 1.55 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 96 ലക്ഷത്തില്‍പ്പരം കേസുകളാണുള്ളക്. 2.33 ലക്ഷം പേര്‍ ഇവിടെ മരണമടഞ്ഞു.