Connect with us

Kerala

ശോഭ സുരേന്ദ്രന്‍ വീണ്ടും പാര്‍ട്ടി വേദിയില്‍; എത്തിയത് ജെ പി നദ്ദ പങ്കെടുക്കുന്ന യോഗത്തിലേക്ക്

Published

|

Last Updated

തൃശൂര്‍ | നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ വീണ്ടും വേദിയില്‍. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കുന്ന പാര്‍ട്ടി ഭാരവാഹി യോഗത്തിലേക്കാണ് ശോഭ എത്തിയത്.

പത്ത് മാസത്തെ ഇടവേളക്കു ശേഷമാണ് ശോഭ പാര്‍ട്ടി വേദിയിലെത്തിയത്. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് മാത്രം അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശോഭയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് നദ്ദയും ഒഴിഞ്ഞുമാറി.

Latest