Connect with us

National

കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് പോലീസ്;ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയ കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പോലീസ്. ഇതിന് തെളിവായി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.


ബാരിക്കേഡുകള്‍ വെച്ച് പോലീസ് തീര്‍ത്ത മാര്‍ഗതടസം ഇടിച്ച് തകര്‍ത്ത് അമിത വേഗത്തിലെത്തിയ ട്രാക്ടര്‍ മറിയുന്നതാണ് ദൃശ്യങ്ങള്‍. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.

Latest