National
ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് സൈനികര്‍ക്ക് പരുക്ക്

കശ്മീര്‍ | ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ഗുരുതര പരുക്ക്. കത്വ ജില്ലയിലെ ലഖാന്‍പൂരിലാണ് സംഭവം.
അപകട സമയത്ത് ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
എച്ച് എല്‍ എല്‍ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
---- facebook comment plugin here -----