Connect with us

International

ചൈനയിലെ സ്വര്‍ണഖനിയില്‍ കുടുങ്ങിയ തൊഴിലാളിയെ 14 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

Published

|

Last Updated

ബീജിംഗ് | വടക്കന്‍ ചൈനയിലെ സ്വര്‍ണഖനിയില്‍ കുടുങ്ങിയ 22 തൊഴിലാളികളില്‍ ആദ്യത്തെയാളെ 14 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഖനിയിലെ സ്‌ഫോടനത്തെ തുടര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്. നാല് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

രക്ഷപ്പെട്ടയാള്‍ ശാരീരികമായി വളരെ ദുര്‍ബലനാണെന്ന് അധികൃതര്‍ അറിയിച്ചു. ഖനിയില്‍ നിന്ന് 10 തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ രക്ഷപ്പെട്ടയാള്‍ മറ്റൊരു ഭാഗത്തായിരുന്നു.

ഷാന്തോംഗ് പ്രവിശ്യയിലെ ഹുഷാനിലെ ഖനിയിലാണ് ഭൂഗര്‍ഭ സ്‌ഫോടനമുണ്ടായത്. ജനുവരി 10നായിരുന്നു സംഭവം.