Gulf
ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധം: സഊദി അറേബ്യക്ക് ഒന്നാം സ്ഥാനം

ദമാം | ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധ സംവിധാനങ്ങളിൽ സഊദി അറേബ്യക്ക് ഒന്നാം സ്ഥാനം. രോഗ പ്രതിരോധം, രോഗമുക്തി നേടിയവരുടെ നിരക്ക്, പ്രതിരോധ വാക്സിൻ എന്നിവയിൽ മികച്ച പ്രകടനമാണ് സഊദി കാഴ്ചവെച്ചത്. രോഗവ്യാപനം ശക്തമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കർശന പ്രതിരോധം തീർത്താണ് രോഗവ്യാപനം അനുകൂലമാക്കിയത്.
കൊറോണവൈറസ് കണ്ടെത്തിയവരിൽ 97.7 ശതമാനം പേരും മുക്തി നേടിയതോടെയാണ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാമതെത്തിയതെന്ന് ഗൾഫ് ഹെൽത്ത് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഖത്വർ 97.4%, ബഹ്‌റൈൻ 96.7%, കുവൈത്ത് 95.7%, ഒമാൻ 94.1%, യു എ ഇ 89.8% എന്നിങ്ങനെയാണ് മറ്റ് അംഗ രാജ്യങ്ങളിലെ രോഗമുക്തി നിരക്ക്. ആഗോള തലത്തിൽ കൊവിഡ് ഭീഷണി നേരിട്ട സമയങ്ങളിലും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ജി സി സി രാജ്യങ്ങൾ ഇടം നേടിയിരുന്നു.
---- facebook comment plugin here -----