Connect with us

International

ഒളിംപിക്‌സ് ഈ വര്‍ഷം തന്നെ നടക്കും; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി

Published

|

Last Updated

ടോക്യോ | ടോക്യോ ഒളിംപിക്സ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈവര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഇതിനായുള്ള ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണെന്നും ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്‌സ് ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി എത്തിയത്. ജൂലൈ മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോയില്‍ ഒളിംപിക്‌സ് നടക്കുക.

ജനജീവിതം സാധാരണ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ഒളിംപിക്‌സിനെ കുറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താവുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു. ഒളിംപിക്‌സില്‍ നിന്ന് ജപ്പാന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജപ്പാനീസ് ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ യസുഹിറോ യമാഷിതയും വ്യക്തമാക്കി.

അതേസമയം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വീണ്ടും മാറ്റിവച്ചു. കൊവിഡ് നിയന്ത്രണ വിധേയമാവാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പുരുഷന്‍മാരുടെ
ടൂര്‍ണമെന്റ് മാര്‍ച്ച് 11 മുതല്‍ 19 വരെ ധാക്കയിലും വനിത ടൂര്‍ണമെന്റ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറ് വരെ തെക്കന്‍ കൊറിയയിലുമാണ് നടക്കേണ്ടിയിരുന്നത്.