Connect with us

International

ഇറ്റലിയില്‍ ഭീമന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു

Published

|

Last Updated

സോറന്റോ | ഇറ്റലിയിലെ സോറന്റോയില്‍ ഭീമന്‍ തിമിംഗലം കരക്കടിഞ്ഞു. വഴിതെറ്റി വന്ന തിമിംഗലക്കുഞ്ഞിനെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് പിന്തുടരുന്നതിനിടെയാണ് തിമിംഗലത്തിന്റെ മൃതദേഹം സോറന്റോ കടല്‍ത്തീരത്ത് കണ്ടെത്തിയത്. ഇറ്റാലിയന്‍ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച് തിമിംഗലത്തിന് 24 മീറ്റര്‍ നീളവും 70 ടണ്‍ ഭാരവുമുണ്ട്. മെഡിറ്ററേനിയനില്‍ നിന്ന് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തിമിംഗലമാണിത്.

മരണകാരണം നിര്‍ണയിക്കുന്നതിനായി ജീവശാസ്ത്രജ്ഞര്‍ സോറെന്റോയില്‍ നിന്നും തിമിംഗലത്തിന്റെ മൃതദേഹം നേപ്പിള്‍സിലേക്ക് കൊണ്ടുപോയി. തിമിംഗലത്തിന്റെ അസ്ഥികൂടം ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതായും കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

---- facebook comment plugin here -----

Latest