ഓരോ 114 ദിവസത്തിലും തീ തുപ്പുന്ന ക്ഷീരപഥത്തെ തേടി നാസ

Posted on: January 21, 2021 5:12 pm | Last updated: January 21, 2021 at 5:12 pm

വാഷിംഗ്ടണ്‍ | ഓരോ 114 ദിവസം കൂടുമ്പോഴും ദുരൂഹമായി കത്തിജ്വലിക്കുന്ന ക്ഷീരപഥത്തെ തേടി നാസ. 57 കോടി പ്രകാശ വര്‍ഷം അകലെയാണ് ഈ ക്ഷീരപഥം സ്ഥിതി ചെയ്യുന്നത്. ഇത്തരത്തില്‍ 20 തവണ ആവര്‍ത്തിച്ച് ഈ ക്ഷീരപഥം പൊട്ടിത്തെറിച്ചിട്ടുണ്ട്.

അസ്സാസ്സ്ന്‍- 14കൊ എന്നാണ് നാസ ഇതിനെ വര്‍ഗീകരിച്ചത്. നീല്‍ ഗെറിള്‍സ് സ്വിഫ്റ്റ് ഒബ്‌സര്‍വേറ്ററി, ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് (ടെസ്സ്) എന്നിവയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പഠനം നടത്തുന്നത്. ക്ഷീരപഥത്തില്‍ നിന്ന് വരുന്ന തീജ്വാലയുടെ തരംഗദൈര്‍ഘ്യ വ്യതിയാനം അളക്കുന്നതിന് ടെലസ്‌കോപും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

ഒരു ക്ഷീരപഥത്തില്‍ നിന്ന് വരുന്നതായി നാസ കണ്ടുപിടിച്ച ഇടക്കിടെയുണ്ടാകുന്ന വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള തീജ്വാലകളാണിത്. മാത്രമല്ല ഇത് കൂടുതല്‍ പ്രവചിക്കാന്‍ സാധിക്കുന്നതുമാണ്. ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് കൂറ്റന്‍ തമോഗര്‍ത്തം ഉണ്ടാകാനിടയുണ്ടെന്നും ഇതാണ് തീതുപ്പുന്നതെന്നും നാസ സംശയം പ്രകടിപ്പിക്കുന്നു.

ALSO READ  വോള്‍ഫ് റായറ്റ് നക്ഷത്രങ്ങളില്‍ അപൂര്‍വ പൊട്ടിത്തെറി കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍