Connect with us

International

മാഡ്രിഡിലെ പാര്‍പ്പിട സമുച്ചയത്തില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു

Published

|

Last Updated

മാഡ്രിഡ് | സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. മുകളിലെ അഞ്ച് നിലകളുടെ ചുമരുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ഗ്യാസ് ചോര്‍ച്ചയാണ് ദുരന്തത്തിനിടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഒരുപാട് ദൂരേക്ക് ചിതറിത്തെറിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു.

കെട്ടിടത്തിലെ ബോയിലര്‍ യൂനിറ്റില്‍ തൊഴിലാളികള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സര്‍ക്കാര്‍ പ്രതിനിധി ജോസ് മാനുവല്‍ ഫ്രാങ്കോ ദേശീയ ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest