സംസ്ഥാനത്തെ ട്രഷറികള്‍ സുരക്ഷിതം: മന്ത്രി തോമസ് ഐസക്

Posted on: January 13, 2021 4:23 pm | Last updated: January 14, 2021 at 7:57 am

തിരുവനന്തപുരം | സോഫ്റ്റ്വയര്‍ പിഴവു മൂലമല്ല ട്രഷറി തട്ടിപ്പ് നടന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ട്രഷറികള്‍ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.