24 മണിക്കൂറിനിടെ ലോകത്ത് ആറ് ലക്ഷം കൊവിഡ് കേസുകള്‍

Posted on: January 11, 2021 7:01 am | Last updated: January 11, 2021 at 11:50 am

ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണം ആരംഭഊിച്ചെങ്കിലും ലോകത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന. കഴിഞ്ഞ 24 മണിക്കൂറനിടയില്‍ ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 9,06,66,594 ആയി ഉയര്‍ന്നു.19,42,463 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,04,67,431 ആയി ഉയര്‍ന്നു.നിലവില്‍ 2,19,788 പേരാണ് ചികിത്സയിലുള്ളത്. . ബ്രസീലില്‍ 81 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മുപ്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അമ്പതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.