എന്‍ സി പിയെ കൂടാതെ കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലേക്ക് വരും: പി കെ കുഞ്ഞാലിക്കുട്ടി എം പി

Posted on: January 6, 2021 3:03 pm | Last updated: January 6, 2021 at 5:02 pm

മലപ്പുറം | എല്‍ ഡി എഫില്‍നിന്ന് എന്‍ സി പിയെ കൂടാതെ കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വിഭാഗങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സിപിഎം പ്രയോഗിക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണ്. നിയമസഭാ തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചയിലേക്ക് മുസ്ലിം ലീഗ് കടന്നിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം പിന്നീടേ ഉണ്ടാകൂ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.