ഇന്ത്യയിലെ ഔദ്യോഗിക വാക്‌സിന്‍ ആപ്പ് ആകാന്‍ കൊവിന്‍ ആപ്പ്

Posted on: January 4, 2021 3:20 pm | Last updated: January 4, 2021 at 3:22 pm

ബെംഗളൂരു | കൊവിഡ്- 19 വാക്‌സിനേഷനുള്ള ഡിജിറ്റല്‍ വേദിയാകാന്‍ കൊവിന്‍. ഔദ്യോഗിക ആപ്പ് പുറത്തുവിടാത്തതിനാല്‍ നിലവില്‍ ഗൂഗ്ള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. രാജ്യത്തുടനീളം വാക്‌സിന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാറാണ് കൊവിന്‍ ആപ്പ് അവതരിപ്പിച്ചത്.

നിലവില്‍ പ്രി പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ആപ്പുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഘട്ടംഘട്ടമായി വാക്‌സിനേഷന്‍ നടത്താനുള്ള സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആകും കൊവിന്‍ (കൊവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്) എന്നാണ് കരുതുന്നത്. കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം സജ്ജമായിരിക്കെ, ആപ്പ് ഉടനെ പുറത്തിറക്കും.

വിവിധ മൊഡ്യൂളുകള്‍ ഈ ആപ്പിനുണ്ടാകും. കൂട്ടമായി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മൊഡ്യൂള്‍, വ്യക്തിഗത രജിസ്‌ട്രേഷന് ബെനിഫിഷറി രജിസ്‌ട്രേഷന്‍ മൊഡ്യൂള്‍, കുത്തിവെപ്പ് എടുക്കുന്നയാളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ വാക്‌സിനേഷന്‍ മൊഡ്യൂള്‍ തുടങ്ങിയവയുണ്ടാകും.

ALSO READ  പഴയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സുരക്ഷിത വെബ്‌സൈറ്റുകള്‍ അപ്രാപ്യമാകും