യുഡിഎഫ് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു: എ വിജയരാഘവന്‍

Posted on: January 3, 2021 6:38 pm | Last updated: January 4, 2021 at 7:46 am

തിരുവനന്തപുരം | ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികതാ വാദത്തോടൊപ്പം ലീഗ്ഒത്തുചേര്‍ന്നത് തീവ്ര വര്‍ഗ്ഗീയവത്കരണം പ്രാവര്‍ത്തികമാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ്സിനെ പോലൊരു മതനിരപേക്ഷ പാര്‍ട്ടിഅതംഗീകരിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിച്ചത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചായിരുന്നു അത്. മുസ്ലിം ലീഗ്- വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തെ അംഗീകരിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറി. മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചു.

അഖിലേന്ത്യ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സ്സ്വീകരിക്കുന്ന നയസമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായ നയം കേരളത്തിലെ കോണ്‍ഗ്രസ്സ്ഇക്കാര്യത്തില്‍ സ്വീകരിച്ചുവെന്നും വിജയരാഘവന്‍ ആരോപിച്ചു