Connect with us

Kerala

കാസര്‍കോട് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴ്‌ മരണം

Published

|

Last Updated

കാസര്‍കോട്   |രാജപുരം പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ ഏഴ്‌ പേര്‍ മരിച്ചു. പരുക്കേറ്റ 16 പേരുടെ നില ഗുരുതരമാണെന്നറിയുന്നു.മരിച്ച ഏഴ് പേരില്‍ രണ്ട് പേര്‍ കുട്ടികളാണ്‌. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ 11.45ഓടെയാണ് അപകടം.
കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായകരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. .പരിയാരം ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ദുരന്തത്തിന്റെ ആഴം കുറഞ്ഞു.
ബസ്സില്‍ 70ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമികവിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Latest