ഇറച്ചിക്കോഴികളമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു; അഞ്ഞൂറോളം കോഴികള്‍ ചത്തു

Posted on: January 2, 2021 9:38 am | Last updated: January 2, 2021 at 9:38 am

കോഴിക്കോട് | കൂടരഞ്ഞി കൂമ്പാറയില്‍ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികള്‍ ചത്തു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കക്കാടംപൊയിലിലെ കോഴിഫാമില്‍ നിന്നും കോഴികളുമായി വന്ന മിനി ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിള്‍ വയറുകളും അപകടത്തില്‍ തകര്‍ന്നു. പുലര്‍ച്ചെ 4 30 ഓടെയാണ് അപകടം. ചത്തതും പരിക്കേറ്റതുമായ കോഴിക്കളെ നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്