പുതുവത്സരാഘോഷത്തിന് റോബോട്ട് ഡാന്‍സുമായി അമേരിക്കന്‍ കമ്പനി

Posted on: December 30, 2020 5:56 pm | Last updated: December 30, 2020 at 6:03 pm

ന്യൂയോര്‍ക്ക് | മഹാമാരി കാലത്തെ പുതുവത്സരാഘോഷത്തിന് നവീന മാര്‍ഗവുമായി അമേരിക്കന്‍ കമ്പനി. ഒന്നാന്തരം ഡാന്‍സുമായി റോബോട്ടുകളെ അണിനിരത്തിയിരിക്കുകയാണ് അമേരിക്കന്‍ റോബോട്ടിക്‌സ് കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്‌സ്. റോബോട്ടുകള്‍ ഡാന്‍സ് ചെയ്യുന്ന ദൃശ്യം കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ഹ്യൂമനോയ്ഡ് റോബോട്ട് ആയ അറ്റ്‌ലസും റോബോട്ട് ഡോഗ് ആയ സ്‌പോട്ടുമാണ് ‘ഡു യു ലവ് മി’ എന്ന ഗാനത്തിന് ചുവടുവെക്കുന്നത്. പെട്ടികള്‍ നീക്കം ചെയ്യാന്‍ വേണ്ടി നിര്‍മിച്ച ഹാന്‍ഡ്ല്‍ എന്ന റോബോട്ടും വീഡിയോയുടെ അവസാന ഭാഗത്ത് ഈ റോബോട്ടുകള്‍ക്കൊപ്പം ചേരുന്നുണ്ട്. ഹാന്‍ഡിലും നല്ല ചുവടുകളാണ് വെക്കുന്നത്.

2.53 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കമ്പനി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിട്ടുണ്ട്. വീഡിയോ കാണാം-

ALSO READ  ലോകത്തെ ഏറ്റവും നീളം കൂടിയ കൗമാരക്കാരനെ അറിയാം