National
ഇന്ത്യ- ചൈന ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി | അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കുന്നത് സംബന്ധിച്ച് ഇന്ത്യും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പ്രതിരോദമന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കിലെ സ്ഥിതി നിലവിലെ അവസ്ഥയില്‍ തുടരുകയാണ്. സംഘര്‍ഷം കുറക്കാനുള്ള ചര്‍ച്ച അടക്കമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ചൈനയുമായി ഈ മാസം ആദ്യവും ഓണ്‍ലൈന്‍ ആയി ചര്‍ച്ചകള്‍ നടന്നു. അടുത്ത ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടാകും. എന്നാല്‍ ഇതുവരെ അര്‍ഥപൂര്‍ണമായ ഒരു ഫലവും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന ഒരു കാര്യത്തെയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അര്‍ഥം നമ്മുടെ അഭിമാനത്തിനു നേര്‍ക്ക് ആക്രമണം നടത്താമെന്നോ അത് നാം നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുമെന്നോ അല്ലെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.