Kozhikode
അറബിക് ഗല: അന്താരാഷ്ട്ര സമ്മേളനം 31ന് സിറാജുൽ ഹുദായിൽ

കുറ്റ്യാടി | ലോക അറബിക് ദിനത്തോടനുബന്ധിച്ച് സിറാജുൽ ഹുദാ സംഘടിപ്പിച്ച 20 ദിവസത്തെ അറബിക് ഗല ക്യാമ്പയിനിന്റെ സമാപനം ഡിസംബർ 31ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറബിക് അക്കാദമിസ്റ്റുകളും പണ്ഡിതരും പങ്കെടുക്കുന്ന അന്താരാഷ്ട്ര സമ്മേളനമാണ് നടക്കുക.
സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ശൈഖ് അഹ്മദ് ബിൻ അൽ നഈമി (ബഹ്റൈൻ), ഡോ. സയ്യിദ് ഉമർ ബിൻ ഹിശാം ( സഊദി), ഡോ.അഹ്മദ് അൽ ജമീൽ അൽ നഈമി (യു എ ഇ), ശൈഖ് സഈദ് ഫായിദ് (യു കെ), ശൈഖ് യുസുഫ് മുഹ്യുദ്ദീൻ അൽ ബുഖൂർ (ലബനാൻ), ഡോ.ഇയാദ് അർബകാൻ (തുർക്കി), ഡോ.റാഇദ് അബു സൈദ് (ജോർദാൻ ), ഡോ.മുഹമ്മദ് അബൂബക്കർ ബാദീബ് (യമൻ), ശൈഖ് ഹാമിദ് റോഡ്രിഗസ് (ഡൊമനിക്കൻ റിപ്പബ്ലിക്), ശൈഖ് ഹുസൈൻ (ഉസ്ബക്കിസ്ഥാൻ), ശൈഖ് മഹ്മൂദ് കൾനർ (ജർമനി), മുത്തലിബ് സഖാഫി പാറാട്, ഇബ്റാഹീം സഖാഫി കുമ്മോളി, സി കെ റാഷിദ് ബുഖാരി തുടങ്ങിയവർ പങ്കെടുക്കും.
31 ന് വൈകിട്ട് ഏഴ് മുതൽ സിറാജുൽ ഹുദായുടെ https://youtube.com/c/SIRAJULHUDAKUTTYADI എന്ന ഔദ്യോഗിക യുട്യൂബ് ചാനലിൽ വീക്ഷിക്കാം.