Connect with us

Business

കൂടുതൽ വേഗതയും ഡാറ്റയും; ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ച് ബി എസ് എന്‍ എല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൂടുതൽ വേഗത്തിൽ ഡാറ്റ ലഭിക്കുന്ന തരത്തില്‍ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ച് ബി എസ് എന്‍ എല്‍. ഇതോടെ സെക്കന്‍ഡില്‍ 200 എംബി വരെ വേഗതയില്‍ 4 ടിബി വരെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇന്ത്യയിലൊട്ടാകെ ഇത് ലഭ്യമാകും.

ചില ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കൊപ്പം ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ പ്രീമിയം ഓഫറുകളുമുണ്ട്. പ്രതിമാസം 499 രൂപക്ക് ലഭിക്കുന്ന 100ജിബി കള്‍ എഫ് ടി ടി എച്ച് ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന് ഇനിമുതല്‍ സെക്കന്‍ഡില്‍ 50 എംബി വേഗതയുണ്ടാകും. നേരത്തേയിത് സെക്കന്‍ഡില്‍ 20 എംബിയായിരുന്നു.

799 രൂപയുടെ 300 ജിബി പ്ലാൻ വേഗത സെക്കന്‍ഡില്‍ 100 എംബിയാക്കി ഉയര്‍ത്തി. 300 ജിബി അതിവേഗ പരിധി കഴിഞ്ഞാല്‍ സെക്കന്‍ഡില്‍ 5 എംബിയായിരിക്കും വേഗത. നേരത്തേയിത് സെക്കന്‍ഡില്‍ 2എംബിയായിരുന്നു.

600 ജിബി കള്‍ ഭാരത് ഫൈബര്‍ പ്ലാനും 500 ജിബി ഭാരത് ഫൈബര്‍ എഫ് ടി ടി എച്ച് പ്ലാനും വേഗത സെക്കന്‍ഡില്‍ 100 എംബിയാക്കി. 750 ജിബി, 33 ജിബി കള്‍ ബിഎഫ് ബി എസ് എന്‍ എല്‍ ഭാരത് ഫൈബര്‍ പ്ലാനുകളുടെ വേഗത സെക്കന്‍ഡില്‍ 200 എംബിയാക്കി.