National
സി എ എ, എന്‍ ആര്‍ സി നിയമങ്ങള്‍ കൊവിഡ് വാക്‌സിനേഷന് ശേഷം: അമിത് ഷാ

കൊല്‍ക്കത്ത | സി എ എ, എന്‍ ആര്‍ സി നിയമങ്ങള്‍ കൊണ്ടുവരുന്നത് കൊവിഡ് വാക്‌സിനേഷന് ശേഷം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സി എ എ നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് രോഗ വ്യാപനം അവസാനിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നതെന്നും മമത സര്‍ക്കാറിനെ താഴെയിറക്കുമെന്നും മറ്റൊരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ബംഗളില്‍ 300 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപിയെ ഭയപ്പെടുത്താന്‍ മമതയ്ക്ക് ആകില്ല. നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രമിരിക്കെയാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നത്.