Connect with us

National

വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ- തപാല്‍ വോട്ടിന് അവസരം

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ ഇ- തപാല്‍ വോട്ടിന് അവസരം വരുന്നു. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ആസ്‌ത്രേലി, ജര്‍മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ള ഗള്‍ഫ് മേഖലയിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം തുടക്കത്തില്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ട് ഗള്‍ഫ് മേഖലയിലുള്ളവരെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തന്നില്ലെന്നതിന് വ്യക്തമായ ഒരു കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ട് അനുവദിക്കാത്തതെന്നാണ് സൂചന. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് എന്തെങ്കിലും രാഷ്ട്രീയ കാരണം ഉണ്ടോയെന്നതും വ്യക്തമല്ല.

ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിനുള്ള കരട് മാര്‍ഗരേഖ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശ കാര്യാ മന്ത്രാലയവും ചര്‍ച്ച നടത്തി . ഇന്ത്യന്‍ എംബസിയിലെ ചുമലതപ്പെട്ട ഉദ്യോഗസ്ഥന്‍ ബാലറ്റ് ഡൗണ്‍ ലോഡ് ചെയ്ത് വോട്ടര്‍ക്ക് നല്‍കണമെന്ന നിര്‍ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്.വോട്ട് രേഖപെടുത്തിയ ശേഷം മുദ്ര വച്ച കവറില്‍ ബാലറ്റ് തിരികെ എംബസിക്ക് കൈമാറണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോടെ ബാലറ്റിനൊപ്പം കൈമാറണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ബാലറ്റ് തുടര്‍ന്ന് തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എംബസി അയച്ചു നല്‍കും.