Connect with us

Kerala

കള്ളവോട്ട് തടയാന്‍ കമ്മീഷന്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തിയെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കള്ളവോട്ട് തടയാന്‍ സ്വീകരിച്ച നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നടപടി വിലയിരുത്തിയ കോടതി കമ്മീഷന്റെ നടപടിയില്‍ തൃപ്തി അറിയിച്ചു. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഒരുപറ്റം ഹരജികളിലാണ് കമ്മീഷന്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്ഥാനാര്‍ഥികളുടെ പരാതി പരിശോധിച്ച് സുരക്ഷ നല്‍കാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം നല്‍കി. പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളില്‍ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ വീഡിയോ ചിത്രീകരണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുള്ള ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

 

---- facebook comment plugin here -----

Latest