Connect with us

Kerala

എ സി മൊയ്തീന്റെ വോട്ട്; ചട്ടലംഘനമില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

Published

|

Last Updated

തൃശ്ശൂര്‍ | മന്ത്രി എ സി മയൊതീന്‍ 6.55ന് വോട്ട് ചെയ്തെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് തൃശ്‌സൂര്‍ ജില്ലാ കലകര്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക്റിപ്പോര്‍ട്ട് നല്‍കി.

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ മെയ്തീന്‍ ചട്ട വിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനില്‍ അക്കര എം എല്‍ എ രംഗത്തെത്തി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.

---- facebook comment plugin here -----

Latest