Connect with us

Kerala

ജയിലില്‍ ജീവന് ഭീഷണിയില്ലെന്ന് സ്വപ്‌ന; പരാതി അഭിഭാഷകരുടെ പിഴവ്

Published

|

Last Updated

തിരുവനന്തപുരം | തനിക്ക് ജയിലില്‍ ജീവന് ഭീഷണിയില്ലെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. ഇന്ന് ദക്ഷിണ മേഖലാ ജയില്‍ ഡി ഐ ജിക്ക് നല്‍കിയ മൊഴിയിലാണ് സ്വപന് ഇക്കാര്യം വ്യക്തമാക്കിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതി അഭിഭാഷകരുടെ പിഴവ് മൂലം സംഭവിച്ചതാണെന്നും സ്വപ്ന പറഞ്ഞു. നേരത്തെ, സ്വപ്നയുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാരിനോട് ജയിലില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

വിഷയം സംബന്ധിച്ച് സ്വപ്‌നയുമായി സംസാരിച്ചപ്പോഴാണ് പുതുതായെത്തിയ അഭിഭാഷകര്‍ തയാറാക്കിയ ഹരജിയിലെ പിഴവാകാം അത്തരത്തില്‍ ഒരു പരാമര്‍ശമുണ്ടാക്കിയതെന്നും തനിക്ക് ജയിലില്‍ യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നും സ്വപ്‌ന അറിയിച്ചതെന്നും ജയില്‍ സൂപ്രണ്ട് സോഫിയാ ബീവി പറഞ്ഞു. ഇത് സംബന്ധിച്ച് ജയില്‍ ഡി ജി പി. ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരം ഡി ഐ ജി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ജയിലിലെത്തി മൊഴിയെടുത്തത്. സ്വപ്‌നയുടെ മൊഴിയുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗിന് ഇന്ന് കൈമാറും.

Latest