Connect with us

Covid19

മാരത്തോണിലെ അവസാന കിലോമീറ്ററിലാണ്; കൊറോണക്ക് പിടികൊടുക്കാതെ മുന്നേറാം- മുരളി തുമ്മാരുകുടി

Published

|

Last Updated

ഈ കൊവിഡ് കാലത്തെ ഏറ്റവും ആശ്വാസകരമായ വാര്‍ത്തയാണ് ഫൈസര്‍ വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന് യു കെ അംഗീകാരം നല്‍കിയതെന്ന് യു എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. കേരളത്തില്‍ കൊറോണ വ്യാപനം ആദ്യ കുന്നിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പും ജനുവരിയില്‍ സാധ്യതയുള്ള സ്‌കൂള്‍ തുറക്കലും നന്നായി കൈകാര്യം ചെയ്താല്‍ രണ്ടാമതൊരു കുന്നുകയറ്റം ഇല്ലാതെ ഈ കൊറോണക്കാലം പതുക്കെ അവസാനിപ്പിക്കാമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഏപ്രില്‍ ആകുന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അപായ സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രമേണ വിമാനങ്ങളും ട്രെയിനുകളും സാധാരണഗതിയിലാകും. സാമ്പത്തിക രംഗം ഉണരും, സ്‌കൂളുകള്‍ തുറക്കും, അടുത്ത വര്‍ഷം ഡിസംബറില്‍ മാസ്‌കില്ലാത്ത സെല്‍ഫികള്‍ വരും.

ഇതെല്ലാം സന്തോഷം തരുന്ന, മാനസിക പിരിമുറുക്കം കുറക്കുന്ന വാര്‍ത്തകളാണ്. അതേസമയം, നിലവില്‍ പൂര്‍ണമായും ആശ്വസിക്കാനോ മുന്‍കരുതല്‍ കുറക്കാനോ സമയമായിട്ടില്ല. ഒരു അവസരം കിട്ടിയാല്‍ നമ്മെ പിടിക്കാന്‍ കൊറോണ ഇപ്പോഴും തക്കം പാര്‍ത്തിരിക്കുകയാണ്. മാരത്തോണിലെ അവസാന കിലോമീറ്റര്‍ ആണ് ഓടുന്നതെന്ന ആശ്വാസത്തിലും വിശ്വാസത്തിലും നമുക്ക് ബാക്കിയുള്ള കാലവും ഓടിത്തീര്‍ക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

 

Latest